Wisdom of Life

ഹബേമുസ് പാപ്പാ..മാര്‍ ഫ്രാന്‍സിസ് ഒന്നാമന്‍!

pope_francis

ലാളിത്യത്തിന്റെ പുണ്യവാളന്‍ മാര്‍ ജോര്‍ജെ മാരിയോ ബര്‍ഗോളിയോ -76 – പുതിയ മാര്‍പ്പാപ്പ . ആഗോള കത്തോലിക്കാ സഭയുടെ വലിയ മുക്കുവനും പത്രോസിന്റെ പിന്‍ഗാമിയുമായി ലാളിത്യത്തിന്റെ പുണ്യവാളന്‍ കര്‍ദിനാള്‍ ജോര്‍ജെ മാരിയോ ബര്‍ഗോളിയോ -76 തെരെഞ്ഞെടുക്കപെട്ടു .കത്തോലിക്കാ സഭയുടെ 266 -മത് മാര്‍പ്പാപ്പയാണ്‌ .പോപ്പ് ഫ്രാന്‍സീസ് ഒന്നാമന്‍ എന്ന പേരാണ് പുതിയ പാപ്പ സ്വീകരിച്ചിരിക്കുന്നത് .

ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീനിയന്‍ സ്വദേശിയായ പുതിയ പാപ്പ ബ്യുണസ് ഐറിസ് രൂപതാധ്യക്ഷനാണ് .മാര്‍പാപ്പയാകുന്ന ആദ്യ ജെസ്യൂട്ട് വൈദികന്‍ കൂടിയാണ് ബെര്‍ഗോളിയോ. 1992 ല്‍ ബിഷപ്പും 1998 ല്‍ ആര്‍ച്ച് ബിഷപ്പുമായ ബെര്‍ഗോളിയോ 2001 ലാണ് കര്‍ദിനാളായത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ബെര്‍ഗോളിയോയെ കര്‍ദിനാളായി ഉയര്‍ത്തിയത്.

1282 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുറോപ്പിന് പുറത്ത് നിന്നൊരാള്‍ മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നത് . പുതിയ മാര്‍പ്പാപ്പയെ തെരെഞ്ഞെടുത്ത വിവരം അറിയിച്ചുകൊണ്ടുള്ള വെളുത്ത പുക 11.35 -ഓടെ സിസ്റ്റെയിന്‍ ചാപ്പലിന്‍റെ മുകളില്‍ ഉയര്‍ന്നു .

പിന്നീട് വലിയ മട്ടുപ്പാവില്‍ കര്‍ദിനാള്‍ ജീന്‍ ലൂയിസ് ടൗറാന്‍ മാര്‍പ്പാപ്പയുടെ പേര് പ്രഖ്യാപിച്ചു . തുടര്‍ന്ന് അവിടേയ്ക്ക് മാര്‍പാപ്പ പ്രത്യക്ഷപെട്ടു . നമുക്ക് സൌഹാര്‍ദ്ദവും വിശ്വാസ്സവും നിറഞ്ഞ യാത്ര തുടങ്ങാമെന്ന് അദ്ദേഹം ജനക്കൂട്ടത്തെ നോക്കി പറഞ്ഞു . അതിന് നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടാകണം . എന്‍റെ സഹോദരന്മാര്‍ ഒരുപാട് അകലെനിന്നോരാളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്- പാപ്പ പറഞ്ഞു .

ബനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്ക് വേണ്ടിയും പ്രാര്‍ഥിക്കണമെന്ന് പുതിയ പാപ്പ ആഹ്വാനം ചെയ്തു .എളിയ ജീവിതത്തിന്‍റെ അപ്പസ്തോലനായാണ് പുതിയ പാപ്പ അറിയപ്പെടുന്നത് .ആദ്യം കര്‍ദിനാള്‍ ആകുന്നത് കാണാന്‍ ജന്മ നാട്ടില്‍ നിന്ന് റോമിലെയ്ക്ക് തിരിച്ച നാട്ടുകാരോട് നിങ്ങള്‍ റോമിലേയ്ക്ക് വരേണ്ട. ആ പണം കഷ്ട്ടപെടുന്ന പാവങ്ങള്‍ക്ക് കൊടുക്കാനായിരുന്നു അദ്ദേഹം ആഹ്വാനം ചെയ്തത് .

ആദ്യമായി പോപ്പ് എന്ന നിലയില്‍ അല്‍പ്പം മുന്‍പ് വിശ്വാസികളെ അഭിസംബോധന ചെയ്തപ്പോഴും വസ്ത്ര വിതാനങ്ങളില്‍ പോലും ആ ലാളിത്യം അദ്ദേഹം കാത്തു . ഒപ്പം വലിയ ഇടയന്‍ അജഗണങ്ങളെ നോക്കി പ്രാര്‍ഥനയും അനുഗ്രഹവും തേടി ഇടയന്‍റെ മഹത്വം വ്യക്തമാക്കി . ആറായിരത്തോളം മാധ്യമ പ്രതിനിധികളാണ് മാര്‍പ്പാപ്പയുടെ തെരഞ്ഞെടുപ്പ് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ അവിടെ തമ്പടിച്ചത് .

About Author: admin

Leave a Reply

Your email address will not be published. Required fields are marked *


*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Site Sponsored and Designed by Jins Mathew Nalleparampil.